ന്യൂഡൽഹി: സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് നരേന്ദ്രമോദിയും രാഹുൽഗാന്ധിയും. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടേയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടേയും സലിംകുമാർ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
മലയാളത്തിലായിരുന്നു അനുശോചനക്കുറിപ്പ്. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയും സലിംകുമാറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. സലിംകുമാർ ജി മലയാള സിനിമാരംഗത്തെ ഒരു ഇതിഹാസമായിരുന്നു. ദേശീയ അവാർഡ് ജേതാവായ അദ്ദേഹം ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിക്കുകയും അഭിനയത്തിലെ ഗാംഭീര്യംകൊണ്ട് നമ്മെ സ്പർശിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സിനിമാ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും അഗാധമായ അനുശോചനം. ദുഃഖത്തിന്റെ ഈ വേളയിൽ ഞാൻ അവരോടൊപ്പം നിൽക്കുന്നുവെന്നും രാഹുൽ കുറിച്ചു.